c

ആലപ്പുഴ: തത്തംപള്ളി സീനിയർ സിറ്റിസൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി. തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ.ജോസഫ് പുതുപ്പറമ്പിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാ.ജെയിംസ് പഴയിടം ക്രിസ്മസ് സന്ദേശം നൽകി. ഫാ.ജോയൽ പുന്നശ്ശേരി, മദർ റേ മരിയ, കൗൺസിലർ കൊച്ചുത്രേസ്യ, ബേബിച്ചൻ തട്ടുങ്കൽ, കെ.ടി.തോമസ്, റാണി കുരിയപ്പൻ, സലോമി, കെ.ജെ.ആന്റണി, ടി.കുര്യൻ, ബേബിച്ചൻ ചെമ്മോത്ത് എന്നിവർ പങ്കെടുത്തു.