s

ആലപ്പുഴ: സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴ ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് മന്ത്രി പി പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.ടി മുജീബ് അദ്ധ്യക്ഷത വഹിയ്ക്കും. സി.കെ.ആശ എം.എൽ.എ , ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.ഉച്ചയക്ക് സിവിൽ സർവ്വീസും സമകാലിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ പ്രഭാഷണം നടത്തും.