
ആലപ്പുഴ : നാഷണൽ റാങ്കിംഗ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് പുരുഷ, വനിതാ വിജയികൾക്ക് മുത്തൂറ്റ് മൈക്രോഫിൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഉദീഷ് ഉല്ലാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ ടി..ടി.എകെ പ്രസിഡന്റ് പത്മജ എസ്.മേനോൻ, ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി, ജനറൽ കൺവീനർ ആർ. രാജേഷ്, എസ്. വെങ്കിട്ടരാമൻ, എൻ. ഗണേശൻ, ടി. ബിജു, സി. ഗുണാലൻ, മാസിമോ കോസ്റ്റാന്റിനോ തുടങ്ങിയവർ പങ്കെടുത്തു. ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ടേബിൾ ടെന്നിസ് അസോസിയേഷൻ ഒഫ് കേരളയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.