s

ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സുരക്ഷാപദ്ധതി സഹായവിതരണവും ജില്ലാവാർഷികപൊതുയോഗവും ആലപ്പുഴയിൽ ഇന്ന് നടക്കും. രാവിലെ 10ന് കയർക്രാഫ്റ്റ് സെന്ററിൽ ആശ്വാസധനസഹായം മന്ത്രി പി.പ്രസാദ് അമ്പലപ്പുഴ സ്വദേശി ബിനുവിന്റെ കുടുംബത്തിന് കൈമാറും. സംസ്ഥാനപ്രസിഡന്റ് ജി.ജയപാൽ അദ്ധ്യക്ഷത വഹിക്കും. കലക്ടർ അലക്‌സ് വർഗീസ് മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് മനാഫ് എസ്.കുബാബ, ജില്ലസെക്രട്ടറി നാസർ ബി.താജ്, മുഹമ്മദ് കോയ, ഇക്ബാൽ ഗ്രീൻലാൻഡ്, രാജേഷ് ഉഡുപ്പി എന്നിവർ പങ്കെടുത്തു.