photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6481-ാം നമ്പർ ആഞ്ഞിലിച്ചുവട് കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ബിനു മനോജ് കുളങ്ങരയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ നിർവഹിച്ചു. ആഞ്ഞിലിച്ചുവട് ശ്രീബാലഭദ്രാ ദേവീ ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.ഡി.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ ചെയർമാൻ അഡ്വ. പി.പി.ബൈജു സംസാരിച്ചു. കൺവീനർ പി.ഹരിദാസ് സ്വാഗതവും വൈസ് ചെയർമാൻ സി.കെ.മുരളി നന്ദിയും പറഞ്ഞു. ഭാരവാഹികളായ പി.സി.മനോജ്, വി.കെ.തുളസിദാസ്, ഉദയാസേനൻ, റെജികുമാർ ചന്ദ്രഭാനു, പി.സി.ഷിബു, വിജയകുമാർ, പി.വി.അജി കുമാർ, ബി.രേണുക തുടങ്ങിയവർ നേതൃത്വം നൽകി.