
അമ്പലപ്പുഴ: ചായക്കടകൾക്ക് അനുയോജ്യമായ രീതിയിൽ മിൽമയുടെ പുതിയ ഉൽപ്പന്നമായ സൂപ്പർ റിച്ച് വിപണിയിൽ എത്തുന്നു. 4.5 ശതമാനം കൊഴുപ്പും ഒൻപത് ശതമാനം കൊഴുപ്പിതര ഘടകങ്ങളും അടങ്ങിയ പാൽ നവംബർ ഇരുപതിന് ഉപഭോക്താക്കൾക്ക് ലഭ്യമാകും. സൂപ്പർ റിച്ച് പാലിന്റെ വിതരണോദ്ഘാടനം പുന്നപ്ര സെൻട്രൽ പ്രൊഡക്ടസ് ഡെയറിയിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം പ്രഭുല്ലചന്ദ്രൻ ടി.പി അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ആയാപറമ്പ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ യൂണിയൻ മാർക്കറ്റിംഗ് ഹെഡ് ജയരാഘവൻ, മാർക്കറ്റിംഗ് സെൽ യൂണിറ്റ് ഹെഡ് ടി.എഅനുഷ , സി.പി.ഡി മാനേജർ ശ്യാമ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. മിൽമ സൂപ്പർ റിച്ചിന് ലിറ്ററിന് 60 രൂപയാണ് വില.