ചേർത്തല: 21 വർഷമായി പ്രവർത്തിക്കുന്ന കേരളാ സബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെ പോഷക സംഘടനയായ കേരളാ സബർമതി സാംസ്‌കാരിക വേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാസംഗമവും നാളെ എസ്.എൽ.പുരം രംഗകല ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ജനറൽ സെക്രട്ടറി ടോംജോസ് ചമ്പക്കുളം, കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 2.30ന് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് കെ.മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനാകും. ലോക കവി സമ്മേളനത്തിൽ പങ്കെടുത്ത ബി.ജോസുകുട്ടി, ഫിലിപ്പോസ് തത്തംപള്ളി, ഡോ.ബിനി അനിൽകുമാർ എന്നിവർക്ക് സാബർമതി സാഹിത്യ പ്രതിഭാ പുരസ്‌കാരം നൽകും. സ്വന്തമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ചേർത്തലയിലെ 12 എഴുത്തുകാരെ വേദിയിൽ ആദരിക്കും. തുടർന്ന് ക്രിസ്മസ് ആഘോഷവും കലാ സാഹിത്യ സംഗമവും .