
ചേർത്തല:എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584-ാം നമ്പർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഉത്സവം സമാപിച്ചു.ഷിബുകുമാർ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ,കലശാഭിഷേകം എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
ചേർത്തല യൂണിയൻ ശ്രീനാരായണ ദർശന പഠന കേന്ദ്രം കോ–ഓർഡിനേറ്റർ അഖിൽ അപ്പുക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി.വൈകിട്ട് തണ്ണീർമുക്കം സദാശിവന്റെ കഥാപ്രസംഗവും കോഴിക്കോട് രംഗഭാഷയുടെ നാടകവും അരങ്ങേറി.