കായംകുളം: ഐ.എസ്.എം(ഇത്തിഹാദ് ശുബ്ബാനുൽ മുജാഹിദ്ദീൻ) സംസ്ഥാനസമിതി സഘടിപ്പിക്കുന്ന " എവിടൻസ് " സമ്മേളനം ഇന്ന് വൈകിട്ട് 4 ന് കായംകുളത്ത് നടക്കും. "നാസ്തികതയുടെ തെരുവ് വിചാരണ "യാണ് എന്ന പ്രമേയം.നിച്ച് ഒഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പീടിലയക്കൽ, അയ്യൂബ് മൗലവി,ഡോ. അനിൽ മുഹമ്മദ് തുടങ്ങിയവർ സംവദിക്കും. ഹസിർ മേനാൻന്തറ, റിയാസ് മുബാറക് ,അനീർ നൂറാട്ട്, അബ്ദുൽ ജബ്ബാർ,സലീം അബ്ദുള്ള അഷ്‌റഫ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.