tur

തുറവൂർ: കുത്തിയതോട് കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് കൊടിയേറി. 20നാണ് വലിയ വിളക്ക്, 21ന് ആറാട്ടോടെ ഉത്സവം സമാപിക്കും .വടക്കേ നടയിൽ ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ തന്ത്രിയുടെയും തെക്കേ നടയിൽ അയ്യമ്പള്ളി ധർമ്മജൻ തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ചിക്കര കുട്ടികളുടെ കാപ്പുക്കെട്ടും കൊടിയേറ്റ് സദ്യയും നടന്നു. ഇന്ന് രാവിലെ 8 ന് ശ്രീബലി, വൈകിട്ട് 6ന് കാഴ്ചശ്രീബലി, 7 ന് താലപ്പൊലികൾ വരവ്, 7.10 ന് നൃത്തനൃത്യങ്ങൾ, രാത്രി 9 ന് ഫ്യൂഷൻ കൈകൊട്ടിക്കളി, 9.30 ന് നൃത്തനൃത്യങ്ങൾ. 18 ന് വൈകിട്ട് ഭസ്മക്കാവടി വരവ്, വൈകിട്ട് 7.15 ന് കഥകളി, രാത്രി 9.30ന് ഫ്യൂഷൻ കൈകൊട്ടിക്കളി, 10.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 19 ന് വൈകിട്ട് 3.30ന് അങ്ങാടിപ്പറ, 7.15 ന് ചിന്ത് പാട്ട്, 8.15 ന് ഭക്തിഗാനമേള. 20ന് രാവിലെ 6 ന് തിടമ്പേറ്റാനെത്തുന്ന ഗജരാജൻ അമ്പാടി ബാലനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കൽ, 8.30ന് ശ്രീബലി, വൈകിട്ട് 4 ന് പകൽപ്പൂരം, രാത്രി 10 ന് മുടിയേറ്റ്, 12 ന് വലിയ വിളക്ക്.21 ന് രാവിലെ 8 ന് പുരയിടി, 9.30 ന് ഭക്തിഗാനലയതരംഗിണി, 11.30 ന് ഗാനാമൃതം, 12.30 ന് ഫ്യൂഷൻ കൈകൊട്ടിക്കളി,ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻതുള്ളൽ,2.15 ന് കൊടിയിറക്ക് ഗജപൂജ. വൈകിട്ട് 4.15 ന് ആറാട്ട് എഴുന്നള്ളത്ത്. തുടർന്ന് ഗാനമേള. 28 ന് ഏഴാം പൂജ.