കായംകുളം : മികച്ച സി.ബി.എസ്.ഇ സ്കൂളുകളുക്കുള്ള പുരസ്കാരങ്ങൾ നേടിയ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂ‌ളിൽ അനുമോദന സമ്മേളനം 19 ന് രാവിലെ 10 ന് നടക്കും. എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെളളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതിനടേശൻ ഭദ്രദീപ പ്രകാശനം നടത്തും.

സി.പി.എം. ജില്ലാസെക്രട്ടറി ആർ.നാസർ മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി ജി.സുധാകരൻ കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ യുടങ്ങിയവർ സംസാരിക്കും.ഫെഡറേഷൻ ഒഫ് പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചതെന്ന് ഭാരവാഹികളായ ഡോ.പി.പത്മകുമാർ, പള്ളിയമ്പിൽ ശ്രീകുമാർ, പ്രൊഫ.ടി.എം.സുകുമാരബാബു, എസ്.നാരായണദാസ്, സി.ഭദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.