
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6420-ാംനമ്പർ കപ്പക്കട വിവേകോദയം ശാഖയിൽ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ ചെയർമാൻ എൻ.പി വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു.ഗുരു കടാക്ഷം കുടുംബ യൂണിറ്റ് ചെയർമാൻ എം.തങ്കച്ചൻ അദ്ധ്യക്ഷനായി. ശിശുപാലൻ ചെമ്പഴന്തി മുഖ്യ പ്രഭാഷണം നടത്തി .ശാന്തി ഉമേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യതീന്ദ്ര ഘോഷ്, അനീഷ് കെ വാഷിംഗ്ടൺ ,സി.ശശിധരൻ, കെ.പി.ഷാജി, പി.എം.പ്രതാപൻ, കെ.ബി.ശശീന്ദ്ര ബാബു, കെ.എം.മനോജ്, പി. നിധിൻ, ഡോ.മായാ രാജു തുടങ്ങിയവർ സംസാരിച്ചു.ശാന്തി ഉമേഷ് സ്വാഗതവും അജിതാ രാജു നന്ദിയും പറഞ്ഞു.