vijaya-divasam

മാന്നാർ : 1971 ഡിസംബർ 3ന് ആരംഭിച്ച് 16ന് അവസാനിച്ച ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം കൈവരിച്ച വിജയത്തിന്റെ സ്മരണ ഉയർത്തി കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ വിജയ ദിവസം ആഘോഷിച്ചു. വിരമൃത്യു വരിച്ച ജാവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് ഉദ്ഘാടനം ചെയ്തു. ടി.സി. മാത്യുസ്, പി.വൈ.ശമുവേൽ, ബാബു ജോൺ, കെ.ജി.അശോക് കുമാർ, എം.സോമനാഥൻ പിള്ള, കെ.പി. നാരായണ കുറുപ്പ്, എം.എം.ജോസഫ് എന്നിവർ സംസാരിച്ചു.