അമ്പലപ്പുഴ: സ്കൂൾ സമയത്തെ മുഴുവൻ ചരക്ക് വാഹനങ്ങളുടെയും ​ഗതാ​ഗതം നിയന്ത്രിക്കണമെന്ന് ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം ചീഫ് കോ ഓഡിനേറ്റർ ഹസൻ എം. പൈങ്ങാമഠം ആവശ്യപ്പെട്ടു. ടിപ്പർ ഗതാഗതം നിരോധിച്ച മാതൃകയിൽ ഇത് സാദ്ധ്യമാക്കുകയാണെങ്കിൽ റോഡിൽ കുരുന്നു ജീവനുകൾ ബലിനൽകേണ്ടി വരില്ലെന്നും, കുട്ടികളുടെ മരണം അധികൃതരുടെ കുറ്റകരമായ നിരുത്തരവാദത്തിന്റെ അനന്തരഫലമാണ് കുരുന്നു വിദ്യാർത്ഥിനികളുടെ ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിച്ച് കുട്ടികൾക്ക് സുരക്ഷിതമായ പഠന- യാത്രാ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.