ആലപ്പുഴ: കേരളത്തിലെ ജനങ്ങൾ സമരം ചെയ്ത പിൻവലിപ്പിച്ച നദീ സംയോജന പദ്ധതി വീണ്ടും നടപ്പിലാക്കാൻ തമിഴ്‌നാട് ഗവൺമെന്റ് തുടങ്ങിയെന്നും ഇതിനെതിരെ ശക്തമായ നീക്കം സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടാവണമെന്നും കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു.കർഷക ഫെഡറേഷൻ നേതൃസമ്മേളനം ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ നിർവഹിച്ചു.ജോമോൻ കുമരകം അദ്ധ്യക്ഷത വഹിച്ചു.ഹക്കീം മുഹമ്മദ് രാജാ, ജോസ് പോണിച്ചിറ,ജോർജ് തോമസ് ചേർത്തല, രാജൻ ഈപ്പൻ മേപ്രാൽ, രാമചന്ദ്രപ്പണിക്കർ രാമങ്കരി,ജോൺ നെടുങ്ങാട് നെടുമുടി,തോമസ് ജോൺ,ഡി.ഡി സുനിൽകുമാർ,ജോസഫ് റപ്പേൽ കുന്നംകുളം,എ. അബൂബക്കർ എന്നിവർ സംസാരിച്ചു.