tur

തുറവൂർ: തുറവൂർ ജംഗ്ഷനിൽ 24 മണിക്കൂറും പ്രകാശിക്കുകയാണ് ദേശീയപാതയോരത്തെ വഴിവിളക്കുകൾ. ജംഗ്ഷനിലെ പടിഞ്ഞാറു ഭാഗത്തെ കാർ ടാക്സി സ്റ്റാൻഡ് മുതൽ തുറവൂർ തെക്ക് വില്ലേജ് ഓഫീസ് വരെയാണ് വഴിവിളക്കുകൾ പകൽ നേരങ്ങളിലും കത്തുന്നത്. വൈദ്യുതി പാഴാക്കി വഴിവിളക്കുകൾ "ഓവർടൈം "ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലമാണിത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടി യുമുണ്ടായിട്ടില്ലെന്നാണ് പരാതി.