rfhdfh

മുഹമ്മ: മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിച്ച

കേരളോത്സവംസമാപിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ സമ്മാന വിതരണം നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എസ്.സന്തോഷ്, കെ.പി.ഉല്ലാസ് , സുയമോൾ, കെ.ഉദയമ്മ ,എം.വി.സുനിൽ കുമാർ, കെ.എസ്.ഹരിദാസ് , ദീപ്തി അജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സി.എസ്.ഷെയ്ക് ബിജു നന്ദിയും പറഞ്ഞു.