hiyaring
മാന്നാർ ടൗൺ അഞ്ചാം വാർഡിനെ പരുമല എന്നാക്കിയതിനെതിരെ തഴക്കര പഞ്ചായത്ത് ഹാളിൽ നടന്ന ഹിയറിംഗിൽ വാർഡ് മെമ്പർ ഷൈന നവാസ്, സാമൂഹ്യ പ്രവർത്തകൻ സഹായി ബഷീർ എന്നിവർ രേഖകൾ സമർപ്പിക്കുന്നു

മാന്നാർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ 'മാന്നാർ ടൗൺ' വാർഡ് 'പരുമല' എന്നായതിൽ ആക്ഷേപം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഹിയറിംഗ് നടന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയിൻമേൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അസി.ഡയറക്ടർ. ഡീലിമിറ്റേഷൻ എൻക്വയറി ഓഫീസർ മുഖേനേ മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി സമർപ്പിച്ച ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി, വാർഡ് മെമ്പർ ഷൈന നവാസ്, സാമൂഹ്യ പ്രവർത്തകൻ സഹായി ബഷീർ എന്നിവർക്കാണ് ഹിയറിംഗിൽ പങ്കെടുക്കാൻ നോട്ടീസ് ലഭിച്ചത്. മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ്, ഷൈന നവാസ്, സഹായി ബഷീർ എന്നിവർ ഹിയറിംഗിൽ പങ്കെടുത്ത് ആവശ്യമായ രേഖകൾ സമർപ്പിച്ചു18 വാർഡുകൾ ഉണ്ടായിരുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് കൂടി വർദ്ധിപ്പിച്ച് 19 വാർഡുകളാണ് കരട് വിജ്ഞാപനത്തിൽ ഉള്ളത്. അതിലാണ് 'മാന്നാർ ടൗൺ' പരുമലയായി മാറിയത്. മാന്നാർ ടൗൺ അഞ്ചാം വാർഡ് എന്ന് തന്നെ നിലനിർത്തി നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഡീലിമിറ്റേഷൻ ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ അറിയിച്ചതായി വാർഡ് മെമ്പർ ഷൈന നവാസ് പറഞ്ഞു.