kotiyett

മാന്നാർ : പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് തുടക്കമായി. നിരണം ഭദ്രാസന അധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാനയും, സന്ധ്യക്ക് വചന ശുശ്രൂഷയും നടക്കും. 17, 18, 19 ദിവസങ്ങളിൽ ഫാ.ജോജി കെ.ജോയ് അടൂർ, ഫാ.സി.വി ഉമ്മൻ തേവേരി, ഫാ.പി.കെ ഗീവർഗീസ് കല്ലുപ്പാറ എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 20ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് റാസ നടക്കും. 21ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് പരുമല സെമിനാരി മാനേജർ കെ.വി പോൾ റമ്പാൻ മുഖ്യകാർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ.ജോർജ് വർഗീസ്, പെരുന്നാൾ കൺവീനർ ചാക്കോ കയ്യത്ര, ട്രസ്റ്റി ടി.ജെ ജോസഫ്, സെക്രട്ടറി വിജി പി.ജി എന്നിവർ അറിയിച്ചു.