ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15ന് വൈകിട്ട് 5 മുതൽ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ വച്ച് അഖില കേരള തിരുവാതിരകളി മത്സരം നടക്കും. ഒന്നാം സമ്മാനം10001രൂപ കൈപ്പള്ളിൽ ഉത്തമി മെമ്മൊറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 4001 രൂപയും പി.എ ദാക്ഷായണിയമ്മ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനം 3001 രൂപയും ശങ്കരാനന്ദ സ്വാമി മെമ്മോറിയൽ ടോഫിയും നൽകും.പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും. മത്സരാർത്ഥികൾ ജനുവരി 10ന് മുമ്പ്രജിസ്റ്റർ ചെയ്യണം. അന്വേഷണങ്ങൾക്ക് ഫോൺ- 90376 24010, 90377 77285.