
അരൂർ: സ്വകാര്യാശുപത്രിയിൽ പ്രസവത്തിനിടെ യുവ ഡോക്ടർ മരിച്ചു. ചന്തിരൂർ. കണ്ടത്തിപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളും ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയുമായ ഡോ.ഫാത്തിമ കബീറാണ് (30) മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ മൂന്നാം വർഷ എം.ഡി വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ സ്വകാര്യാശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനിടെയാണ് ഫാത്തിമ കബീർ മരിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നു.മകൾ: മറിയം സെയ്നദ.