ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിന് താലൂക്കു തലത്തിൽ നടക്കുന്ന അദാലത്തുകളുടെ പ്രവർത്തനങ്ങൾ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. അദാലത്തുകളിൽ അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും അപേക്ഷകളിൽ കുറ്റമറ്റ ഇടപെടൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.ജനുവരി 3 മുതൽ 13 വരെയാണ് ജില്ലയിലെ ആറ് താലൂക്കുകളിൽ അദാലത്ത് നടക്കുന്നത്. അപേക്ഷകൾ 23 വരെ നൽകാം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ എച്ച്.സലാം,പി.പി.ചിത്തരഞ്ജൻ,കളക്ടർ അലക്‌സ് വർഗീസ് എന്നിവർ പങ്കെടുത്തു.