ആലപ്പുഴ: അച്ചൻ കോവിലാറിലെ വെള്ളപൊക്കം കാരണം കരിപ്പുഴ തോടിലും ഉള്ളിട്ട പുഞ്ചയിലുമുണ്ടാകുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി.പ്രസാദ്. പള്ളിപ്പാട്, പത്തിയൂർ, ചേപ്പാട്, ചെന്നിത്തല, ചെട്ടികുളങ്ങര തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ
അച്ചൻ കോവിലാറിലെ വെള്ളപൊക്കം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി
പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ തീരുമാനം. മടവീഴ്ചയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മടവീഴ്ചയുണ്ടായ പാടങ്ങളിൽ സൗജന്യമായി നെൽ വിത്ത് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും കൃഷി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ
ഉടൻ നഷ്ടം കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ അലക്സ് വർഗീസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സി.അമ്പിളി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.