ambala

അമ്പലപ്പുഴ : കളിത്തട്ടിന്റെ 15 ദിവസം നീളുന്ന കളിത്തട്ട് മഹോത്സവത്തിന് തുടക്കമായി. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാർ നഗറിൽ ആരംഭിച്ച മഹോത്സവത്തിന് അമ്പലപ്പുഴ ഗോപകുമാറിന്റെ മകൻ ദേവനാരായണൻ കളിവിളക്ക് തെളിച്ചു. കളിത്തട്ട് ചെയർമാൻ എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സജു പാർത്ഥസാരഥി, വൈസ് ചെയർമാൻ സാംസൺ വർഗീസ്, എ. ഓമനക്കുട്ടൻ, ഡി .രങ്കൻ എന്നിവർ സംസാരിച്ചു. 9 പ്രൊഫഷണൽ നാടകങ്ങളും 6 അമേച്വർ നാടകങ്ങളും ഉൾപ്പെടെ നിരവധി കലാ പരിപാടികളും വിവിധ മേഖലകളിലെ ബഹുമുഖ പ്രതിഭകളെ അനുമോദിക്കലുമുൾപ്പടെ കോർത്തിണക്കിയ കളിത്തട്ട് മഹോത്സവം 30 വരെ നീളും. ഇന്ന് വൈകിട്ട് 7.30 ന് കാവാലം മാനസ വുമൺ ഗ്രൂപ്പിന്റെ ആണില്ലാത്ത നാട് എന്ന നാടകം, എരമല്ലൂർ ശ്രുതി ആർട്സിന്റെ കായൽ കഹാനി എന്നിവയും നടക്കും.