മുഹമ്മ: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുമായി സഹകരിച്ച് കൈതത്തിൽ ശ്രീ ഘണ്ടാകർണ്ണ- ശിവക്ഷേത്ര സമുദ്ധാരണ സമിതി ആഭിമുഖ്യത്തിൽ തുടങ്ങിയ കൈതത്തിൽ ക്ഷേത്രനഗരം; ചാരു ഹരിതം പദ്ധതി പ്രവർത്തനങ്ങൾ ആര്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് വ്യാപിപ്പിക്കും. മൂന്നാം വാർഡിൽ ആരംഭിച്ച പദ്ധതിയുടെ തുടർ പ്രവർത്തനം 22ന് രാവിലെ 7.30 മുതൽ ആര്യാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടക്കും. വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും അജൈവ വസ്തുക്കൾ ശേഖരിക്കും. അജൈവ വസ്തു ശേഖരണ യജ്ഞം വിജയിപ്പിക്കാനായി കഴിഞ്ഞ ദിവസം രണ്ടാം വാർഡിൽ സംഘാടക സമിതി യോഗം ചേർന്നു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം ഷീന മോൾ ശാന്തി ലാൽ, സമുദ്ധാരണ സമിതി ഭാരവാഹികളായ എസ്.ഷാജി സ്വതന്ത്രാ, സി.ഷാജി, ഷനുജാ, ശാന്തിലാൽ കലൂച്ചിറ, വിദ്യാ റെജി എന്നിവർ പങ്കെടുത്തു.