ആലപ്പുഴ: കേരളാ സ്റ്റേറ്റ് എക്സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ 1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ വിജയ സ്മരണയുടെ ഓർമ്മയ്ക്കായി വിജയ് ദിവസ് ആചരിച്ചു. ഭരണിക്കാവ് യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ ഹോണററി ക്യാപ്റ്റൻ ശിവൻകുട്ടി പതാക ഉയർത്തി. തുടർന്ന് 1971ലെ യുദ്ധത്തിൽ പങ്കെടുത്ത യൂണിറ്റിലെ സൈനികരെ ആദരിക്കുകയും യുദ്ധ സ്മരണകൾ പങ്കുവയ്ക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള കെ.ബി, വൈസ് പ്രസിഡന്റ്‌ സോമൻ പിള്ള, ട്രഷറർ ശശിധരൻ പിള്ള, കോർഡിനേറ്റർ എൻ.എം ജോൺ എന്നിവർ നേതൃത്വം നൽകി.