
മാവേലിക്കര: ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടേയും ഈഴക്കടവ് ഗുരുധർമ്മാനന്ദാശ്രമത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രക്കുള്ള പീതാംബര ദീക്ഷ ചടങ്ങ് നടന്നു. പത്ത് ദിവസത്തെ പഞ്ച ശുദ്ധി വ്രതാരംഭം കുറിച്ചു കൊണ്ട് ഈഴക്കടവ് ഗുരുധർമ്മാനന്ദാശ്രമത്തിൽ വച്ച് പദയാത്ര ക്യാപ്റ്റൻ അഡ്വ.പ്രകാശ് മഞ്ഞാണിയിലിന് ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ പീതാംബര ദീക്ഷ നൽകി. ഗോപൻ ചെന്നിത്തല, ചന്ദ്രൻ പുളിങ്കുന്ന്, രവീന്ദ്രൻ താച്ചാത്തറ, മുട്ടം സുരേഷ്, പ്രസാദ് വള്ളികുന്നം, കനകമ്മ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 27 മുതൽ 30 വരെയാണ് ശിവഗിരി മഹാസമാധിയിലേക്കുളള തീർത്ഥാടന പദയാത്ര നടത്തുന്നത്.