മാവേലിക്കര : കേന്ദ്രഗവൺമെന്റിന്റെ ജനദ്രോഹ ഫാർമസിസ്റ്റ് വിരുദ്ധ നയത്തിനെതിരായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ഫാർമസിസ്റ്റുകൾ രാജ് ഭവനിലേക്ക് മാർച്ച് വിജയിപ്പിക്കുവാൻ കെ.പി.പി.എ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ.പി.ബാബു അധ്യക്ഷനായി. വി.കെ.പ്രാബാഷ്, പ്രീന ബിജുനാഥ്‌, സുരേഷ് മുതുകുളം, ഫിദ അൻസാരി, ദീപ ശ്രീകുമാർ, മുഹമ്മദ്‌ ഷാഫി, സംഗീത ജയകൃഷ്ണൻ, മഞ്ചു പ്രമോദ്, ശില്പ ജയൻ, നിഷ.ഇ.കുട്ടി, പി.ഷാജു, കോശി തോമസ്, സിന്ധു.കെ.എൽ, അജിത കുമാരി.എൽ, ഷീബ താമരക്കുളം, കെ.ഹേമചന്ദ്രൻ, പ്രീത പള്ളിക്കൽ, അഷറഫ് മുഹമ്മദ്‌, പ്രദീപ് ഉളുന്തി, എ.മുരുകദാസ്, ദേവദാസ് ആലപ്പുഴ, സുനിൽ നെടുമുടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ജയകുമാർ സ്വാഗതവും ട്രഷറർ ബിന്ദു ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.