മാവേലിക്കര: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരേ പ്രതിഷേധമാർച്ചും ധർണയും നടത്തി. വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ് ഹാജി.എം.എം ഫ്ലാഗ് ഓഫ് ചെയ്തു. മാവേലിക്കര ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ യൂണിറ്റ് പ്രസിഡന്റ് ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.നന്ദകുമാർ, അഡ്വ.രതീഷ്, ജനാർദ്ദനൻ അയ്യപ്പാസ്, ജോൺസൺ ചിറ്റിലപ്പള്ളി, സൈമൺ, ജലീൽ എന്നിവർ സംസാരിച്ചു.