
ആലപ്പുഴ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഗോവൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. മുതുകുളം തെക്ക് വയലോരം വീട്ടിൽ വിനീത് (29) ആണ് കായംകുളം റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ സി. സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.പ്രവീൺ, പി.ജി.ബിപിൻ, ജി.ദീപു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത്ത് കുമാർ.ആർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.