ആലപ്പുഴ: വൈദ്യുതി ചാർജ്ജ വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ആലപ്പുഴ വൈദ്യുതി ഭവനിലേക്ക് നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. ടി.വി.രാജൻ, എം.എസ്.സർജു, സിറിയക്ക് ജേക്കബ്, സോളമൻ പഴമ്പാശേരി, ബെന്നി ജോസഫ്, ജെ.ഷാഹൂൽ, എം.കെ.നിസാർ, ആർ.അംജിത്കുമാർ, എ.സി.മാർട്ടിൻ, ഷാജി ജോസഫ്, സി.വി.ലാലസൻ, ബി.റഫീഖ്, കെ.വേണുഗോപാൽ, ആർ.സ്‌കന്ദൻ, പി.വി.അജയകുമാർ, പി.പി.രാഹൂൽ, എച്ച്.നുഹുമാൻ കുട്ടി, പി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.