അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവംഇന്ന് ആരംഭിച്ച് 23 ന്ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 11നും 11.30 നും മദ്ധ്യേ അമ്പലപ്പുഴ പുതുമന പി.എം. വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും.ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യ.19 ന് രാത്രി 7.30 ന് സർപ്പബലി.20ന് രാത്രി 8 ന് രതീഷ് വയല നയിക്കുന്ന നാടൻ പാട്ടും നർമ്മസല്ലാപവും.21 ന് വൈകിട്ട് 6ന് ഒറ്റത്താലം വരവ്.7 ന് നൃത്ത സന്ധ്യ.22 ന് രാത്രി 7 ന് സംഗീതാർച്ചന.8 ന് കൈകൊട്ടിക്കളി .23 ന് ഉച്ചക്ക് 1 ന് ആറാട്ട് സദ്യ. വൈകിട്ട് 6.45 ന് ആറാട്ട് പുറപ്പാട്.