ambala

അമ്പലപ്പുഴ: പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിലനിറുത്തുവാൻ സർവീസ് പെൻഷൻകാർ കൂടുതൽ ജാഗരൂകരായിരിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. ശ്രീകുമാർ പറഞ്ഞു. പെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി "പെൻഷൻ അവകാശമാണ് ഔദാര്യമല്ല" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.വാമദേവ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ.ബാലൻഉണ്ണിത്താൻ വിഷയാവതരണം നടത്തി. കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ. സുഖ ലാൽ മുഖ്യ പ്രഭാഷണം നടത്തി.ടി.ആർ. രജിത , എസ്. രാധാകൃഷ്ണൻ, ജി.ഷാജു, ടി.സി.ജോസ് കുഞ്ഞ് എന്നിവർ സംസാരിച്ചു.