ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം സമാപന സമ്മേളനവും അവാർഡ് ദാനവും കാവിൽ പടിക്കൽ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജി.സജിനി ട്രോഫി വിതരണം ചെയ്തു. കായികതാരം അഭിനവിനെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശോഭ,വാർഡ് മെമ്പർമാരായ നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്,പ്രമീഷ് പ്രഭാകരൻ,ഇന്ദുലത എം.ബി, വിജിത.പി, അൻസിയ തുടങ്ങിയവർ സംസാരിച്ചു.