
ഹരിപ്പാട്: വൈദ്യുതി വകുപ്പ് അഴിമതിക്കുള്ള സി.പി.എമ്മിന്റെ കറവപശുവാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ എബ്രഹാം പറഞ്ഞു. വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് ഹരിപ്പാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹരിപ്പാട് വൈദ്യുതി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ത്രിവിക്രമൻ തമ്പി മുഖ്യ പ്രഭാഷണം നടത്തി. എം.കെ വിജയൻ, എസ്. ദീപു, രാജേന്ദ്രകുറുപ്പ്, എം. ആർ.ഹരികുമാർ, കെ.കെ.രാമകൃഷ്ണൻ, വിഷ്ണു ആർ.ഹരിപ്പാട്, കാട്ടിൽ സത്താർ, അബ്ബാദ് ലുത്ഫി, വി.കെ നാഥൻ, മിനി സാറാമ്മ, രാധാകൃഷ്ണൻ പുതുശേരി, നൈസാം മുട്ടം, പ്രസന്ന കുമാരി, അനന്ത നാരായണൻ, പദ്മനാഭകുറുപ്പ്, സാദിക്ക് ഇരുവേലി, ചന്ദ്രൻ എന്നിവർ സംസാരിച്ചു.