
അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ നടന്നുവന്ന ജില്ലാ ക്ഷീര സംഗമം സമാപിച്ചു.സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാർക്കുള്ള ആദരവും പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും എച്ച് .സലാം വിതരണം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈസ് അദ്ധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി.ഷരീഫ്, അസി. ഡയറക്ടർ പി .വി. ലതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം. ഷീജ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കെ .ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, ജനറൽ കമ്മിറ്റി വർക്കിംഗ് ചെയർമാൻ വി. ധ്യാനസുതൻ, ജി. സുധീഷ് ബാബു, ബി. ആശ, പി. സിനിമോൾ, രശ്മി മാനുവൽ എസ്. എസ്. ശിവപ്രസാദ്,എസ് .അഖിൽ പ്രസാദ്, കെ .ഇന്ദിര, പി. പി .സുനിത എന്നിവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടർ പി .രമ്യ സ്വാഗതം പറഞ്ഞു.