
ആലപ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻബലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ 19 ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് മാർച്ചു ധർണയും നടത്തി. മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാതിരാപ്പള്ളി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കാറ്റാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പാതിരപ്പളളി ഓഫീസിന് മുന്നിൽ സമാപിച്ചു. പി.തമ്പി, അഡ്വ. എം.രവീന്ദ്രദാസ്, കെ.വി.മേഘനാഥൻ, സി.സി.നിസാർ, പി.ജെ.മോഹനൻ, എ.ഡി.തോമസ്, ജി. ചന്ദ്രബാബു, പി.എ.സബീന, പി.ശശികുമാർ, സി.സി.ബിനു, സേവ്യർ മാത്യു, സി.കെ. വിജയകുമാർ, പി.ബി.പോൾ, എം.രാജ, ഇർഫാൻ കോയാപ്പൂ, കാട്ടൂർ മോഹനൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അമ്പലപ്പുഴ ഇലക്ട്രിസിറ്റി ഓഫീസ് മാർച്ച് കെ.പി.സി.സി. ഇൻഡസ്ട്രീസ് സെൽ ചെയർമാൻ അഡ്വ. ബി.കിഷോർ ബാബു ഉദ്ഘടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമീദ് അദ്ധ്യക്ഷത വഹിച്ചു. പി.സാബു, എസ്.സുബാഹു, എം.എച്ച്.വിജയൻ, എസ്.പ്രഭുകുമാർ, എം.വി.രഘു, എ.ആർ കണ്ണൻ, എൻ.ഷിനോയി, പി.വി.ഷാജി, കെ.എസ്.രാജൻ, ഹസൻ എം.പൈങ്ങാമഠം, ടി.സുരേഷ്ബാബു, സുലേഖ, അമ്മിണി വിജയൻ, പ്രസന്ന കുഞ്ഞുമോൻ, റഹമത്ത് ഹാമീദ് ,ശാന്തി സഹദേവൻ, സിമി പൊടിയൻ, ഷാഹിദ, വി.കെ.രവീന്ദ്രൻ,ഷഹന മജീദ്, ഇ.റിയാസ് എന്നിവർ സംസാരിച്ചു.