
ആലപ്പുഴ: കെ.എസ്.ഇ.ബി കൊള്ളയ്ക്ക് എതിരെ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുമൂട് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാകോസ് ഉദ്ഘാടനം ചെയ്തു. ജി.ഹരി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു സംസാരിച്ചു. മാർച്ചിൽ ഡി.കെ.ടി.എഫ് താമരക്കുളം മണ്ഡലം പ്രസിഡന്റ് ഹരീഷ് താമരക്കുളം, വൈസ് പ്രസിഡന്റ് സുരേഷ് കൃപ തുടങ്ങിയവർ പങ്കെടുത്തു.