
ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടി ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മുല്ലക്കൽ കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി നിയമ സേവന കൗണ്ടർ ആരംഭിച്ചു. ആലപ്പുഴ ജില്ലാ കോടതിക്ക് മുൻവശം ആരംഭിച്ച നിയമ സേവന കൗണ്ടർ ജില്ലാ നിയമസേവന അതോറിട്ടിസെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ പ്രമോദ് മുരളി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് അംജിത്ത് .എ, ഡിഫൻസ് കൗൺസിൽ അഡ്വ.ശ്രീജ കെ നായർ, ഡി.എൽ.എസ്.എ സെക്ഷൻ ഓഫീസർ എൻ. ലവൻ ,ലീഗൽ സർവീസസ് അതോറിറ്റി ജീവനക്കാർ, പാരാലീഗൽ വളണ്ടീയർമാർ അഭിഭാഷകർ, തുടങ്ങിയവർ പങ്കെടുത്തു. നിയമസേന കൗണ്ടറിന്റെ പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് 8 വരെ ഉണ്ടായിരിക്കുന്നതാണെന്നും പൊതുജങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ലീഗൽ അതോറിട്ടി അറിയിച്ചു.