ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസത്തെ വേതനം നൽകാതെ ധനകാര്യ വകുപ്പ് റേഷൻ വ്യാപാരികളോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതായി കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഒക്ടോബർ, നവംബർ മാസം ഉൾപ്പെടെ രണ്ട് മാസത്തെ വേതനം കുടിശ്ശികയാണ് നൽകാത്തതിനാൽ വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അടിയന്തരമായി മുഴുവൻ കമ്മിഷൻ കുടിശികയും നൽകുന്നതോടൊപ്പം ഉത്സവ ബത്തയും ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കിറ്റിന്റെ വേതനം നൽകാനുള്ള ബാക്കി തുകയും വ്യാപാരികൾക്ക് ഉടൻ അനുവദിക്കണമെന്നും, അല്ലാത്ത പക്ഷം കടയടപ്പ് ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികൾ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സംയുക്തമായി ആവിഷ്‌കരിക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ അറിയിച്ചു.