അലപ്പുഴ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ കൊണ്ടുവരുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്ന് പെൻഷണേഴ്‌സ് സംഘ് ജില്ലാ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സമിതിയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പെൻഷൻ ദിനാചരണത്തിനോടനുബന്ധിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന സമിതിയംഗം എ.പ്രകാശ്, ജില്ലാ സെക്രട്ടറി എസ്.എസ്.ശ്രീകുമാർ, ജില്ലാ ട്രഷറർ മുരളിധരൻ, എസ്.ചന്ദ്രശേഖരൻ, കെ.സി.കാഞ്ചനവല്ലി, ഡി.അപ്പുക്കുട്ടൻ, എസ്.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.