
ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷണർ കെ.വിശ്വംഭരനെ ആദരിച്ചു. പ്രസിഡന്റ് പി.ആർ.സലിം അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ പി.പി. ജോയി, എം.ജോണി, ട്രഷറർ സി.പി.കർത്താ എന്നിവർ സംസാരിച്ചു.