ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് നാഷണൽ കോർഡിനേഷൻ കമ്മറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് സംസ്ഥാന വ്യാപകമായി വൈദ്യുതി ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴ വൈദ്യുതി ഭവന് മുമ്പിൽ ധർണ നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ഷിറാസ് ഉദ്ഘാടനംചെയ്തു.കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്.ലേഖ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.നന്ദകുമാർ, ജി.പ്രഭാകരൻ,കെ.രഘുനാഥ്, ജില്ലാ പ്രസിഡന്റ് എസ്.മനോജ് കുമാർ,ഡിവിഷൻ പ്രസിഡന്റ് പി.ബി.മധു, എ.എസ്.ആസാദ് തുടങ്ങിയവർ സംസാരിച്ചു.