dd

ആലപ്പുഴ: നഗരസഭാപരിധിയിലെ നവസംരംഭകർക്കായി ജില്ലാ വ്യവസായകേന്ദ്രവും, അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസും, ആലപ്പുഴ നഗരസഭയും സംയുക്തമായി സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർ പുന്നക്കൽ, കൗൺസിലർമാരായ കെ. ബാബു, ബീന രമേശ്, പി.റഹിയാനത്ത്, ക്ലാരമ്മ പീറ്റർ തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നിന്നായി 66 നവസംരംഭകർ പങ്കെടുത്തു.