dsgdsx

കായംകുളം: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കായംകുളം ഈസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധ മാർച്ച് കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി അംഗം അഡ്വ .യു .മുഹമ്മദ്,ഡി.സി.സി സെക്രട്ടറിമാരായ എസ്. രാജേന്ദ്രൻ,അവിനാഷ് ഗംഗൻ എം .വിജയമോഹൻ,യു.ഡി.എഫ് കൺവീനർ എ .എം. കബീർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ.നാസർ ,ബിജു ന സറുളള,വിഷ്ണു ചേക്കോടൻ,പ്രകാശ് ഡി .പിള്ള,ബിജു ഡേവിഡ്,കെ.സി.കൃഷ്ണകുമാർ, സുശീല വിശ്വംഭരൻ നേതാക്കളായ ബിദു രാഘവൻ, നവാസ് വലിയവീട്ടിൽ ചന്ദ്രിക തങ്കപ്പൻ,ഹസൻ കോയ,എം എ . കെ. ആസാദ്,തങ്കളത്ത് മുരളി അൻസാരി കോയിക്കലേത്ത് , കെ .വി . റെജികുമാർ സന്തോഷ് വയലിൽ, രഘുനാഥ് ,കോശി കെ. ഡാനിയൽ ,എം.നദീർ, വൈ .ഹാരിസ് എന്നിവർ സംസാരിച്ചു.