ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂൾ ജംഗ്ഷൻ പണയിൽ മാർത്തോമ പള്ളി റോഡിൽ ഷീബ ട്രാവൽസ് മുതൽ കണ്ടല്ലൂരയ്യത്ത് (ഭജന വിലാസം) വരെയുള്ള ഭാഗത്ത് ഇന്ന് മുതൽ 17 വരെ ഗതാഗതം നിരോധിച്ചു. പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ കീഴിൽ വരുന്ന റോഡിൽ കലുങ്ക് നിർമാണപ്രവർത്തനം നടക്കുന്നതിലാണ് ഗതാഗതം നിരോധിച്ചതെന്ന് അസി.എൻജിനിയർ അറിയിച്ചു.