gh

ആലപ്പുഴ: ആലപ്പുഴ സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ജനറൽ ആശുപത്രിയിൽ സുരക്ഷാ ഓഡിറ്റ് നടത്തി. ആശുപത്രിയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചതിനുശേഷം സുരക്ഷാപ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഓഡിറ്റ് നടന്നത്. സുരക്ഷിതത്വം കുറവുള്ള മേഖലകൾ ചൂണ്ടിക്കാട്ടി. സെക്യൂരിറ്റി ജീവനക്കാർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി. സുരക്ഷ ഓഡിറ്റിന്റെ റിപ്പോർട്ട് താമസിയാതെ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ഓഫീസർമാരായ എസ്. പ്രസാദ്, പി.പ്രദ്യുമ്‌നൻ, കെ.പി.മനു, ജെ.അനിൽകുമാർ, വരുൺകുമാർ, പ്രവീഷ്, ആർ.സുർജിത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.