കായംകുളം: കായംകുളം നഗരസഭ കേരളോത്സവം 18,19,20 തീയതികളിലായി വിവിധ വേദികളിൽ നടക്കും.

18 ന് രാവിലെ 9 ന് പാർക്ക് മൈതാനത്ത് കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും 20 ന് വൈകിട്ട് 4 ന് കായംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.