കായംകുളം: കൃഷ്ണപുരം കോട്ടാമ്മൽ മുത്താരമ്മൻ കോവിലിൽ അമ്മൻകുട മഹോത്സവം തുടങ്ങി. 27 ന് സമാപിക്കും. ഇന്ന് വിൽപ്പാട്ട് ,ഗാനമേള, 19 ന് വിൽപ്പാട്ട് ,നൃത്ത നൃത്യങ്ങൾ, എതിരേൽപ്പ് ,20ന് തിരുവാതിര എതിരേൽപ്പ് 21 ന് വിൽപ്പാട്ട് ,കൃഷ്ണ ആരാധ്യആവിഷ്കാരം, എതിരേൽപ്പ്, 22ന് തിരു കല്യാണംമഹോത്സവം, തിരു കല്യാണ സദ്യ , സംഗീതസദസ് , 23ന് പൊങ്കാല, ഭക്തിഗാനസുധ, എതിരേൽപ്പ്,24ന് സമൂഹസദ്യ ,നൃത്ത നൃത്താവിഷ്കാരം, എതിരേൽപ്പ്, 25 വിൽപ്പാട്ട് ,ഭജന, എതിരേൽപ്പ് ,26ന് ആറാട്ട് സദ്യ, ഭജന, തിരുവാതിര നൃത്തനൃത്യങ്ങൾ, ഗുരുതി , അന്നപൂജ. 27ന് ഉച്ചയ്ക്ക് 12 ന് മഞ്ഞൾ നീരാട്ട്, നടഅടപ്പ് 30 ന് നടതുറപ്പ് മഹോത്സവം വൈകിട്ട് ഭക്തിഗാനസുധ.