congress-prathishedham

മാന്നാർ: സംസ്ഥാനത്തിന്റെ വൈദ്യുതി സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ട ദീർഘകാല കരാറിൽ 4.25 രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിച്ചിരുന്ന സംസ്ഥാനം യൂണിറ്റിന് 10.50 രൂപയ്ക്ക് അദാനി - ജിൻഡാൽ കമ്പനികളുടെ വൈദ്യുതി വാങ്ങി ഉണ്ടാക്കിയ നഷ്ടം ജനങ്ങളുടെ മേൽ ചുമത്തി വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് ചാർജ്ജ് വർദ്ധനയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെ മാന്നാർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡൻ്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ, സണ്ണി കോവിലകം, ഹരി പാണ്ടനാട്, അഡ്വ.ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, സുജ ജോഷ്വ, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീക്ക്, തമ്പി കൗണടിയിൽ, സതീഷ് ശാന്തിനിവാസ്, പി.ബി സൂരജ്, അശോക് കുമാർ, മധു പുഴയോരം, ഹരി കുട്ടമ്പേരൂർ, സണ്ണി പുഞ്ചമണ്ണിൽ, തോമസ്കുട്ടി കടവിൽ, രഘുനാഥൻ പാർത്ഥസാരഥി, സജീവ് വെട്ടിക്കാട്, ഹരികുമാർ മൂരിത്തിട്ട, സുരേഷ് തെക്കേക്കാട്ടിൽ, മിഥുൻ മയൂരം, കല്ല്യാണകൃഷ്ണൻ, പ്രദീപ് ശാന്തിസദൻ, അജിത്ത് ആർ.പിള്ള, കെ.ആർ മോഹനൻ, ബാലചന്ദ്രൻ നായർ, മോഹൻ സി.നായർ, ഉഷാഭാസി, കെ.സി അശോകൻ, രാജേഷ് നമ്പ്യാരേത്ത്, വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ്,ജോൺ ഉളുന്തി, ബിജു കെ.ഡാനിയൽ എന്നിവർ സംസാരിച്ചു.